നാലാമത്തെ കാലിത്തീറ്റ കുംഭകോണ കേസില്‍ വിധി ഇന്ന്

0

ന്യൂഡല്‍ഹി : ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി ഇന്ന് വിധി പറയും. ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതി വിധി പറഞ്ഞ മൂന്ന് കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്.പല ദിവസങ്ങളിലായി കേസ് പരിഗണിച്ച കോടതി കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ലാലു പ്രസാദ് യാദവിനു പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത്പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്.
നിലവില്‍ ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ദേഹാസാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാരോഗ്യ വിഭാഗത്തിന് കീഴില്‍ ലാലു പ്രസാദ് നിരീക്ഷണത്തിലാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.