മഹാനടി മേയ് 9ന് തിയറ്ററുകളിലെത്തും

0

തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം മഹാനടി മേയ് 9ന് തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മഹാനടി. കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടി, സാമന്ത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാഗ ചൈതന്യ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.