യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മന്ത്രി

0

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കൂടുതല്‍ താല്‍പര്യമെന്നും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ കുറ്റപ്പെടുത്തി. ബിജെപി സഖ്യ കക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് ഒ.പി രാജ്ഭര്‍.
അതേസമയം ബിജെപി മൂന്നണി മര്യാദ പുലര്‍ത്തുനിന്നില്ലെന്നും, വലിയ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 325 സീറ്റുകള്‍ നേടിയതിന്‍റെ അഹങ്കാരമാണ് ബിജെപി ഇപ്പോള്‍ സകാണിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പലതും കേന്ദ്രസര്‍ക്കാരിനെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. രാജ് താക്കറെ, രാംവിലാസ് പസ്വാന്‍ തുടങ്ങിയ നേതാക്കള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പുതിയ വിമര്‍ശനവുമായി രാജ്ഭര്‍ രംഗത്തെത്തിയത്.

Leave A Reply

Your email address will not be published.