രാജ്ഭവനും പരിസരവും ഹെലിക്യാം ഉപയോഗിച്ച്‌ ചിത്രീകരിച്ചു; ഒരാള്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: രാജ്ഭവനും പരിസരവും ഹെലിക്യാം ഉപയോഗിച്ച്‌ ചിത്രീകരിച്ചതിന് ക്യാമറാമാനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ സംസ്ഥാനത്തെത്തുമ്ബോള്‍ താമസിക്കുന്നതാണ് രാജ് ഭവനിലെ വി.വി.ഐ.പി. മുറി. ഇസഡ് കാറ്റഗറി സുരക്ഷയുള്ളതാണ് ഗവര്‍ണറുടെ വസതി. ഇവിടത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണ്.
ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള വിവാഹ വീട്ടില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഹെലിക്യാം രാജ്ഭവന്‍ പരിസരത്തെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം ഈസമയത്ത് രാജ്ഭവനിലുണ്ടായിരുന്നു.
രാജ്ഭവനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം അപ്പോള്‍ തന്നെ സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിനെ അറിയിച്ചു. കമ്മിഷണര്‍, ഡി.സി.പി. ജയദേവ് എന്നിവരുടെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി പരിശോധന നടത്തി.
രാജ്ഭവനില്‍ നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ കസ്റ്റഡിയിലുള്ള ആളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിവാഹവീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ദിശതെറ്റി ക്യാമറ രാജ്ഭവന്‍ വളപ്പിലേക്ക് പോവുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി.

Leave A Reply

Your email address will not be published.