വിവാദ ഭൂമി കൈമാറ്റം സ​ബ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ചെയ്തുവിവാദ ഭൂമി കൈമാറ്റം സ​ബ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ചെയ്തു

0

തി​രു​വ​ന​ന്ത​പു​രം : വിവാദ ഭൂമി കൈമാറ്റം സ​ബ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ചെയ്തു. വ​ര്‍​ക്ക​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ പി​ടി​ച്ചെ​ടു​ത്ത ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​ട്ടു​കൊ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ര്‍ ദിവ്യ എസ്. അയ്യരുടെ കൈ​മാ​റ്റ ഉ​ത്ത​ര​വ് ജോ​യി എം​എ​ല്‍​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തില്‍ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​വാ​സു​കി​യാ​ണ് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ മ​ന്ത്രി ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ സം​ഭ​വ​ത്തെ​കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ മ​ന്ത്രി​ക്കും വി​ഷ​യ​ത്തി​ല്‍ ജോ​യി എം​എ​ല്‍​എ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​യി​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സ്ഥ​ല​മാ​യി​രു​ന്ന വ​ര്‍​ക്ക​ല വി​ല്ലേ​ജി​ലെ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഭൂ​മിയാണ് ദി​വ്യ എ​സ്. അ​യ്യ​ര്‍ വി​ട്ടു​കൊ​ടു​ത്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​യ​മപ്രകാരം നോ​ട്ടീ​സ് ന​ല്‍​കി ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം ഏ​റ്റെ​ടു​ത്തത്തിനെതിരെ സ്ഥ​ല​മു​ട​മ ജെ.​ലി​ജി ഹൈ​ക്കോട​തി​യെ സ​മീ​പി​ച്ചിരുന്നു. പ​രാ​തി​ക്കാ​രി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ട്ട് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​റാ​യ സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി കോടതി ഉത്തരവിട്ടു. . ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത ത​ഹ​സി​ല്‍​ദാ​റു​ടെ ന​ട​പ​ടി റ​ദ്ദ് ചെ​യ്ത് സ​ബ് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

Leave A Reply

Your email address will not be published.