വൈഫൈ ഡിവൈസിലൂടെ പുതിയ ഓഫറുമായി ജിയോ

0

ന്യൂഡല്‍ഹി; വൈഫൈ ഡിവൈസിലൂടെ പുതിയ ഓഫറുകളുമായി ജിയോ. ഇപ്രകാരം 1999 രൂപയ്ക്ക് ജിയോഫൈ വാങ്ങുന്നവര്‍ക്ക് എട്ടു മാസത്തേക്ക് 336 ജിബി ഡേറ്റയായിരിക്കും ലഭിക്കുക.കൂടാതെ 3595 രൂപയുടെ ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയുന്നു. 1295 രൂപയ്ക്ക് ഫ്രീ ഡേറ്റയും ശേഷിക്കുന്ന 2300 രൂപയുടെ വൗച്ചറും ഇതിലൂടെ ഉപയോഗിക്കാനാകും. കൂടാതെ 1.5 ജിബി, 2ജിബി, 3ജിബി ഡേറ്റകള്‍ വിവിധ പ്ലാനുകള്‍ പ്രകാരം 1295 രൂപയ്ക്ക് ദിവസം ലഭിക്കുന്നു. ഓഫറില്ലാതെ 999 രൂപയ്ക്കും ജിയോഫൈ 4ജി ഹോട്ട്സ്പോട്ട് വിപണിയില്‍ ലഭ്യമാണ്. ഈ ഓഫര്‍ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ജിയോ നടത്തിയിട്ടില്ല. നിലവിലെ പ്രൈം അംഗത്വ കാലാവധി മാര്‍ച്ച്‌ 31 ന് തീരുന്നതോടെ ജിയോ പുതിയ ഓഫറുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.