ശശികല വീണ്ടും പരോള്‍ അപേക്ഷ നല്കി
ചെന്നൈ: വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് അതീവ ഗുരുതരാവസ്ഥയില്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് നടരാജന്റെ ആരോഗ്യനില വഷളായത്. തുടര്‍ന്ന് ശശികല ഭര്‍ത്താവിനെ കാണാനായി പരോള്‍ അപേക്ഷ നല്കി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തുന്നതെന്നു ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ നടരാജനു മാറ്റിവച്ച വൃക്കയും കരളും പ്രവര്‍ത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂര്‍ച്ഛിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടരാജനെ കാണാനായി ശശികലയ്ക്ക് നേരത്തേയും പരോള്‍ അനുവദിച്ചിരുന്നു. ജയില്‍ അധികൃതര്‍ ഇന്നു തീരുമാനമെടുത്തേക്കും.
മാര്‍ച്ച് പതിനാറിനാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.