ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു
കൊളംബോ: ശ്രീലങ്കയില്‍ വര്‍ഗീയ ലഹളയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സംഘര്‍ഷത്തിനുശേഷം രണ്ടാഴ്ച പിന്നിടുമ്ബോള്‍ പലമേഖലകളിലും സമാധാനം പുന:സ്ഥാപിച്ചതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.
ഈ മാസം ആദ്യം കാന്‍ഡിയില്‍ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. ജനക്കൂട്ടം ഒരു സിംഹളവംശജനെ കൊലപ്പെടുത്തിയതാണു ലഹളയ്ക്കു കാരണം. ബുദ്ധമതക്കാരുടെ പ്രധാനകേന്ദ്രമായ പുരാതന കാന്‍ഡി നഗരം പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. 2011നുശേഷം ആദ്യമായാണു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എല്‍ടിടിഇയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ആഭ്യന്തരയുദ്ധകാലത്തു നിരവധി തവണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നിട്ടുണ്ട്.