2ജി സ്പെക്‌ട്രം വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കി

0

ഡല്‍ഹി: 2ജി സ്പെക്‌ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കി. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ വ്യക്തമായ തെളിവുകളുണ്ട് എന്നാണ് സിബിഐ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അന്വേഷണ ഏജന്‍സി ചെയ്തെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് വിചാരണ കോടതി ജഡ്ജി ഒപി സെയ്നി കണ്ടെത്തിയത്. കേസ് അന്വേഷിച്ച സിബിഐ 30000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, റിലയന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്ബനികള്‍, കമ്ബനി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.