ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം ഒഡീഷയില്‍ തകര്‍ന്നു വീണു

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം ഒഡീഷയില്‍ തകര്‍ന്നു വീണു. അപകടത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്യമായി പരിക്കേറ്റ പൈലറ്റിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂര്‍ഭംജ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പശ്ചിമബംഗാളിലെ കലായികുണ്ട വ്യോമ കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് ഇവിടേക്ക് തിരിച്ച്‌ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച ഉച്ചക്ക് 12. 45 ന് സുബര്‍ണരേഖ നദിക്ക് സമീപമാണ് വിമാനം പതിച്ചത്. വ്യോമസേനയുടെ ഹോക്ക് വിമാനമാണ് അപകടത്തില്‍പെട്ടത്.

Leave A Reply

Your email address will not be published.