എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. അമ്ബതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപവരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നത്.