കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടെന്നും ഫുട്ബോള്‍ മതിയെന്നും സച്ചിന് തെന്‍ഡുല്‍ക്കര്‍
മുംബൈ: കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടെന്നും ഫുട്ബോള്‍ മതിയെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏകദിനം തിരുവനന്തപുരത്ത് നടത്തി കേരള ക്രിക്കറ്റ് അസോസിയേഷന് ഫുട്ബോളുമായി സഹകരിക്കണമെന്നും കേരളത്തിലെ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിന് ട്വിറ്ററില്‍ പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് ഫിഫ അംഗീകാരമുള്ളതാണെന്നും അത് നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.