തോമസ് ചാണ്ടി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക്

0

കൊച്ചി : തോമസ് ചാണ്ടി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക്. ശശീന്ദ്രന്‍ വിഭാഗത്തിന്റെ എതിര്‍പ്പുണ്ടെങ്കിലും തോമസ് ചാണ്ടിയെത്തന്നെ പ്രസിഡന്റാക്കണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇതിനായാണു തിങ്കളാഴ്ച നടക്കേണ്ട സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം ഇടപെട്ടു മാറ്റിയതെന്നാണു വിവരം. ഇതോടെ ആക്ടിങ് പ്രസിഡന്റായി താന്‍ തുടരില്ലെന്നു ടി.പി. പീതാംബരന്‍ വ്യക്തമാക്കി.
എന്നാല്‍ പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ പ്രതിഷേധം അറിയിക്കും. പി.കെ. രാജനെയാണ് ശശീന്ദ്രന്‍ വിഭാഗം പ്രസിഡന്റ് സ്ഥാനത്തേക്കു കണ്ടുവച്ചിരിക്കുന്നത്. 12 ജില്ലാ പ്രസിഡന്റുമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്‍.സി.പിയിലെ ധാരണപ്രകാരം സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബറില്‍ ശശീന്ദ്രന്‍ മന്ത്രിപദം തോമസ് ചാണ്ടിക്കു കൈമാറണം. എന്നാല്‍ മന്ത്രി പദവി രണ്ടര വര്‍ഷം തനിക്ക് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഒരു വര്‍ഷം കൂടി വേണമെന്നാണു ശശീന്ദ്രന്‍ വിഭാഗം ആവശ്യപ്പെടുന്നത്. അതേ സമയം, ടി.പി. പീതാംബരനോട് ശശീന്ദ്രന്‍ വിഭാഗം അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്‌ തോമസ് ചാണ്ടി വിഭാഗവും ഡല്‍ഹിക്കു തിരിക്കും.

Leave A Reply

Your email address will not be published.