നി​കു​തി​വെ​ട്ടി​പ്പ് കേ​സി​ല്‍ വ​ന്‍ തു​ക പി​ഴ​യൊ​ടു​ക്കാ​മെ​ന്ന് റൊ​ണാ​ള്‍​ഡോ

0

മാ​ഡ്രി​ഡ്: നി​കു​തി​വെ​ട്ടി​പ്പ് കേ​സി​ല്‍ ത​ട​വു​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡ് സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. ത​ട​വു​ശി​ക്ഷ ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് സ്പാ​നി​ഷ് ട്ര​ഷ​റി പി​ന്‍​മാ​റി​യാ​ല്‍ വ​ന്‍ തു​ക പി​ഴ​യൊ​ടു​ക്കാ​മെ​ന്ന് റൊ​ണാ​ള്‍​ഡോ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ക്കാ​ന്‍ താ​രം ത​യാ​റാ​യി​ട്ടി​ല്ല.
2011-14 കാ​ല​യ​ള​വി​ല്‍ റൊ​ണാ​ള്‍​ഡോ 14.7 മി​ല്യ​ണ്‍ യൂ​റോ നി​കു​തി​യി​ന​ത്തി​ല്‍ വെ​ട്ടി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 2014ല്‍ ​റൊ​ണാ​ള്‍​ഡോ നി​കു​തി​യി​ന​ത്തി​ല്‍ 40 കോ​ടി രൂ​പ തി​രി​ച്ച​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 108 കോ​ടി രൂ​പ കൂ​ടി റൊ​ണാ​ള്‍​ഡോ അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ്പാ​നി​ഷ് നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞാ​ഴ്ച നി​കു​തി ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ റ​യ​ല്‍ മാ​ഡ്രി​ഡ് താ​രം സാ​വി അ​ലോ​ണ്‍​സ​യെ എ​ട്ട് വ​ര്‍​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​ണ​മെ​ന്ന് സ്പാ​നി​ഷ് നി​കു​തി വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​നു​ര​ഞ്ജ​ന നീ​ക്ക​വു​മാ​യി റൊ​ണോ​ള്‍​ഡോ രം​ഗ​ത്തെ​ത്തി​യ​ത്.

Leave A Reply

Your email address will not be published.