മാര്‍ച്ച്‌ 23-ന് എസ് ദുര്‍ഗ തിയേറ്ററുകളിലേക്ക്

0

വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്‍റെ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക് എത്തുന്നു. മാര്‍ച്ച്‌ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയെന്ന പേരും എസ് ദുര്‍ഗ കരസ്ഥമാക്കിയിരുന്നു.
ജനകീയ ബദല്‍ സംവിധാനത്തിലൂടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മതവികാരം വ്രണപ്പെടുത്തുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണമുയര്‍ത്തി നേരത്തെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയായിരുന്നു.

Leave A Reply

Your email address will not be published.