യു-ടേണ്‍ എന്ന കന്നഡ സിനിമയുടെ തമിഴ് തെലുങ്ക് റീമേക്കില്‍ നായകനായി നരേന്
പവന് കുമാര്‍ സംവിധാനം ചെയ്ത യു-ടേണ്‍ എന്ന കന്നഡ സിനിമയുടെ റീമേക്ക് തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് നരേന് ആണെന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ സാമന്ത അക്കിനേനിയാണ് നായികയായി അഭിനയിക്കുന്നത്. നരേനിപ്പോള് മോഹന്‍ലാലിന്റെ ഒടിയന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ്.