ലോക്സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടു

0

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടു. രാവിലെ സഭ തുടങ്ങിയപ്പോള്‍ മുതല്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍ ബഹളം തുടങ്ങി. ബഹളം നിര്‍ത്തി അംഗങ്ങള്‍ സീറ്റിലിരിക്കാതെ അവിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്താന്‍ പറ്റില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സര്‍ക്കാരിനെതിരേ ടിഡിപി-വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിനെക്കുറിച്ച്‌ സ്പീക്കര്‍ ഇന്നും പരാമര്‍ശിച്ചു. ഒരുഘട്ടത്തില്‍ സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ നടപടികള്‍ 12ന് വീണ്ടും ആരംഭിച്ചപ്പോഴും ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.