വെനസ്വലന്‍ ഡിജിറ്റില്‍ കറന്‍സിക്ക് ട്രംപ് ഭരണകൂടം നിരോധനമേര്‍പ്പെടുത്തി
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം വെനസ്വലന്‍ ഡിജിറ്റില്‍ കറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തി. അമേരിക്കയില്‍ നിന്നുള്ളതോ അമേരിക്കയുമായി ബന്ധപ്പെട്ടതോ ആയ ഒരു സാമ്പത്തിക ഇടപാടിനും ഇനിമുതല്‍ വെനസ്വേലന്‍ ഡിജിറ്റില്‍ കറന്‍സി ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഒപ്പുവച്ചത്.
വെനസ്വേലയുടെ പുതിയ പെട്രോ ക്രിപ്റ്റോ കറന്‍സി തട്ടിപ്പാണെന്നും ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി. അമേരിക്കന്‍ നിയമങ്ങള്‍ മറികടന്ന് ആരെങ്കിലും വെനസ്വേലന്‍ കറന്‍സി ഉപയോഗിച്ചുള്ള സാമ്ബത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷാനടപടികളുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.