വയല്‍ക്കിളികളുടെ സമരത്തിന് സിപിഐ യുവജന സംഘടന എഐവൈഎഫ് പിന്തുണ പ്രഖ്യാപിച്ചു
കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് സിപിഐ പിന്തുണ. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു നടന്ന എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് സമരത്തിന് പിന്തുണ നല്കാന് തീരുമാനിച്ചത്. എഐവൈഎഫ് നേതാക്കള്‍ ബുധനാഴ്ച കണ്ണൂരിലെത്തും. കീഴാറ്റൂരില്‍ വയല്‍ നികത്തി നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരെയാണ് പ്രദേശവാസികള്‍ സമരം നടത്തിവരുന്നത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂരിലെത്തി സമരക്കാരെ കാണും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എഐവൈഎഫ് കീഴാറ്റൂരിലെ സമരമുഖത്തേക്ക് എത്തുന്നതെന്നാണ് സൂചന. സമരത്തിന് അനുകൂലമായ നിലപാടാണ് സിപിഐ നേരത്തെ സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാനാണ് എഐവൈഎഫ് നേതൃയോഗം തീരുമാനിച്ചത്.