ശശികലയുടെ ഭര്‍ത്താവ് എം നടരാജന് അന്തരിച്ചു
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന് അന്തരിച്ചു. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടരാജന് ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ രാത്രി 1.30 തോടെയായിരുന്നു മരിച്ചത്. കടുത്ത നെഞ്ചുവേദന ഉണ്ടായിരുന്ന നടരാജന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ മാര്‍ച്ച് 16 നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനധികൃത സ്വത്ത് സമ്ബാദനകേസില്‍ ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷ നല്‍കിയിരുന്നു. അഞ്ച് മാസം മുന്‍പ് നടരാജനെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോള്‍ ശശികലയ്ക്ക് അഞ്ച് ദിവസം പരോള്‍ ലഭിച്ചിരുന്നു.