ഷുഹൈബ് കൊലാതകം; പ്രതികളുടെയും സാക്ഷികളുടെയും രക്തസാംമ്ബിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചു

0

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെയും സാക്ഷികളുടെയും രക്തസാംമ്ബിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചു. ഷുഹൈബിനൊപ്പം ആക്രമിക്കപ്പെട്ട റിയാസ്, നൗഷാദ്, ഇസ്മായില്‍ എന്നിവരുടെയും റിമാന്‍ഡിലുള്ള പ്രതികളുടെയും രക്തവും മുടിയും നഖവുമാണ് പരിശോധനയ്ക്കായി കൈമാറിയത്.
അറസ്റ്റിലായവര്‍ തന്നെയാണു പ്രതികളെന്ന് ഉറപ്പിക്കാനും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ ശാസ്ത്രീയമായി കണ്ടെത്താനുമായാണ് ഡി.എന്‍.എ. പരിശോധ ന നടത്തുന്നത്.
കൊലപാതകം നടന്ന തട്ടുകടയില്‍നിന്നു ലഭിച്ച രക്തസാമ്ബിളുകളും ശരീരഭാഗങ്ങളുമായി ഇത് ഒത്തുനോക്കും. കൊലയാളിസംഘത്തില്‍പ്പെട്ട ദീപ്ചന്ദിന് ആക്രമണത്തിനിടെ പരുക്കേറ്റിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലായിരുന്ന ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളി തെരൂര്‍ പാലയോട്ടെ കെ. ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ സി.എസ്. ദീപ്ചന്ദ് (25) എന്നിവരെ പോലീസ് ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.