സിന്തിയ നിക്സണ്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

0

ന്യൂയോര്‍ക്ക്: ടെലിവിഷന്‍ താരം സിന്തിയ നിക്സണ്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിനായി നിലവിലെ ഗവര്‍ണര്‍ കൂടിയായ ആന്‍ഡ്രൂ കുവോമോയ്ക്കു വെല്ലുവിളി ഉയര്‍ത്തുമെന്ന് ട്വിറ്ററിലൂടെ താരം പ്രഖ്യാപിച്ചു. 1998-2004 കാലയളവില്‍ എച്ച്‌ബിഒയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സെക്സ് ആന്‍ഡ് ദി സിറ്റി പരമ്ബരയില്‍ മിറന്‍ഡ് ഹോബ്സായി വേഷമിട്ടത് സിന്തിയ നിക്സണാണ്. 2004-ല്‍ സഹനടിക്കുള്ള എമ്മി പുരസ്കാരം സിന്തിയ സ്വന്തമാക്കി. ഡോണള്‍ഡ് ട്രംപായിരുന്നു താരത്തിന് പുരസ്കാരം സമ്മാനിച്ചത്. 2012ല്‍ എല്‍ജിബിടിക്യൂ അഭിഭാഷകയായ ക്രിസ്റ്റീന്‍ മരിനോനിയെ നിക്സണ്‍ ജീവിത പങ്കാളിയാക്കി. ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വവര്‍ഗാനുരാഗിയായ ആദ്യത്തെ ന്യൂയോര്‍ക്ക് ഗവര്‍ണറാകും സിന്തിയ നിക്സണ്‍.

Leave A Reply

Your email address will not be published.