21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായി വോഡഫോണ്‍

0

21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായി വോഡഫോണ്‍ സുവര്‍ണ്ണാവസരമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയുള്ള ഓഫറാണിത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 4ജി വേഗതയില്‍ ഡേറ്റ ആക്സസ് ചെയ്യാം. അതിന് ശേഷം സ്പീഡ് കുറയും. ജിയോയുടെ 19 രൂപയ്ക്ക് 150 എംബി ഡേറ്റ എന്ന ഓഫറിനെ നേരിട്ട് വെല്ലുവിളിക്കുന്ന ഓഫറാണിത്.ജിയോയില്‍ 150 എംബി ഡേറ്റയ്ക്ക് പുറമെ അണ്‍ലിമിറ്റഡ് കോള്‍, 20 എസ്‌എംഎസ് ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷന്‍ എന്നിവയും ലഭ്യമാണ്. എന്നാല്‍, വോഡഫോണില്‍ ഡേറ്റ മാത്രമാണുള്ളത്. ചുരുങ്ങിയ സമയത്തേക്ക് ഹൈ വോളിയം ഡേറ്റ ഉപയോഗിക്കേണ്ട ആളുകള്‍ക്ക് വൊഡാഫോണായിരിക്കും നല്ല ഓപ്ഷന്‍.

Leave A Reply

Your email address will not be published.