അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥ​നി​യെ സ​ഹ​പാ​ഠി​ക​ള്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

0

ഗോ​ഹ​ട്ടി: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥ​നി​യെ സ​ഹ​പാ​ഠി​ക​ള്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ക​ത്തി​ച്ചു​കൊ​ന്നു. തൊ​ണ്ണൂ​റു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി ന​ഗാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ആ​സാ​മി​ലെ ന​ഗാ​വ് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​മ​ന്‍​ ഒ​ളി​വി​ലാ​ണ്. സ്കൂ​ളി​ല്‍​നി​ന്നും എ​ത്തി​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് അ​ക്ര​മി​ക​ള്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തു​ക​യും ചെ​യ്തു. വീ​ട്ടി​ല്‍​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് എ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave A Reply

Your email address will not be published.