എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ഇ​റ്റ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര്‍​ജ​ന്‍റീ​ന

0

ല​ണ്ട​ന്‍: മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ അ​ര്‍​ജ​ന്‍റീ​ന ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ക​ളി​യു​ടെ അ​വ​സാ​ന 15 മി​നി​റ്റി​ലാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന സ്കോ​ര്‍ ചെ​യ്ത​ത്. പ​ക​ര​ക്കാ​രാ​യി ക​ള​ത്തി​ലെ​ത്തി​യ എ​വ​ര്‍ ബ​നേ​ഗ​യും മാ​നു​വ​ല്‍ ലാ​ന്‍​സി​നി​യു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സെ​ര്‍​ജി​യോ അ​ഗ്വേ​റോ​യും ഇ​ല്ലാ​തെ​യാ​ണ് അ​സൂ​റി​ക​ളെ അ​ര്‍​ജ​ന്‍റീ​ന നേ​രി​ട്ട​ത്. ഗോ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ന്‍, എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ, മാ​നു​വ​ല്‍ ലാ​ന്‍​സി​നി എ​ന്നി​വ​രെ​യാ​ണ് ഇ​തോ​ടെ ജോ​ര്‍​ജ് സം​പോ​ളി ആ​ക്ര​മ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച​ത്.

Leave A Reply

Your email address will not be published.