ഒടിയന്റെ പുതിയ ലുക്ക് പുറത്തുവന്നു
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ലുക്ക് പുറത്തുവന്നു. മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ കരിമ്ബടവുമായി തുറിച്ചുനോക്കുന്ന താരത്തിന്റെ കണ്ണുകളാണ് പോസ്റ്ററിന്റെ ആകര്‍ഷണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനില്‍ പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.