കളക്ഷനില്‍ റെക്കോഡ് നേട്ടവുമായി ഹേയ് ജൂഡ്

0

നിവിന്‍ പോളി നായകനായി ശ്യാമപ്രസാദിന്‍റെ ഹേയ് ജൂഡിന് കളക്ഷനില്‍ റെക്കോഡ് നേട്ടം. 5 കോടി ബഡ്ജറ്റിലിറങ്ങിയ ചിത്രം 23 കോടിയോളമാണ് കളക്ഷന്‍ നേടിയത്. 50 ദിവസങ്ങള്‍ കഴിഞ്ഞും തിയേറ്ററില്‍ നിറയുകയാണ് ഹേയ് ജൂഡ്. കേരളത്തിനു പുറമേ തമിഴ്നാടിലും 50 ദിവസം പിന്നിടുകയാണ് ചിത്രം. പ്രേമത്തിനു ശേഷവും തമിഴ്നാട്ടിലെ പ്രേക്ഷക പിന്തുണയില്‍ സജീവമാവുകയാണ് നിവിന്‍ പോളി. മലയാളത്തിലേക്കുള്ള തെന്നിന്ത്യന്‍ നായിക തൃഷയുടെ വരവും നിറഞ്ഞ കയ്യടിയോടെ തന്നെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.