കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്; മാര്‍ച്ച്‌​ 31നകം ​മറുപടി നല്‍കണം

0

ന്യൂഡല്‍ഹി: ഫേസ്​ബുക്കിലെ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തിലുള്‍പ്പെട്ട കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്​. തെരഞ്ഞെടുപ്പുകള്‍ സ്വാധീനിക്കാന്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ചോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ്​ നോട്ടീസ്​. കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​ കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന്​ ബി.ജെ.പി ആരോപണമുയര്‍ത്തിയതിന്​ പിന്നാലെയാണ്​ കേന്ദ്രസര്‍ക്കാര്‍ നടപടി. സ്ഥാപനത്തിന്​ ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഫേസ്​ബുക്കില്‍ നിന്ന്​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആരോപണമാണ്​ കേംബ്രിഡ്​ജ്​ അനലറ്റിക്കക്കെതിരെ നില നില്‍ക്കുന്നത്​. മാര്‍ച്ച്‌​ 31നകം ആറ്​ ചോദ്യങ്ങള്‍ക്ക്​ മറുപടി നല്‍കാനാണ്​ കേംബ്രിഡ്​ജ്​ അനലറ്റിക്കയോടെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്​​. എങ്ങനെയാണ്​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്​, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങള്‍ എന്തിനാണ്​ ഉപയോഗിക്കുന്നത്​ തുടങ്ങിയ ചോദ്യങ്ങളാണ്​ സ്ഥാപനത്തോട്​ കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിട്ടിള്ളുത്​​.

Leave A Reply

Your email address will not be published.