ത്രിരാഷ്ട്ര വനിതാ ട്വന്റി-20: ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
മുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി-20യില്‍ ഇംഗ്ലണ്ടിന് ഓസ്ട്രേലിയയ്ക്കെതിരേ എട്ട് വിക്കറ്റ് ജയം. 18 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഓസീസ് വനിതകള്‍ ജയം സ്വന്തമാക്കിയത്. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149. ഇംഗ്ലണ്ട് 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150. 43 പന്തില്‍ രണ്ട് സിക്സും പത്ത് ഫോറും അടക്കം 68 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഇംഗ്ലണ്ടിന്റെ നതാലി സീവറാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കുവേണ്ടി എലീസ ഹീലി (23 പന്തില്‍ 31), ആഷ്ലിഹ് ഗാര്‍ഡ്നര്‍ (16 പന്തില്‍ 28), ക്യാപ്റ്റന്‍ റേച്ചല്‍ ഹെയ്നസ് (45 പന്തില്‍ 65) എന്നിവര്‍ തിളങ്ങി.