ധനവിനിയോഗ ബില്ലിന് യുഎസ് പ്രസിഡന്റ് അനുമതിനല്‍കി

0

വാഷിങ്ടൻ: കോണ്‍ഗ്രസ് പാസാക്കിയ ധനവിനിയോഗ ബില്ലിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ അനുമതി. വിവിധ കാര്യങ്ങളാല്‍ ബില്ലില്‍ താന്‍ അസംതൃപ്തനാണ്. ഇതുപോലെ മറ്റൊരു ബില്ലില്‍ താന്‍ ഒപ്പുവയ്ക്കില്ലെന്നു താക്കീതു നല്‍കിയാണു ധനവിനിയോഗ ബില്ലിനു പ്രസിഡന്റ് അനുമതി നല്‍കിയത്. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന ബില്‍ വീറ്റോ ചെയ്യാന്‍ പോകുന്നുവെന്നുള്ള ട്രംപിന്‍റെ ട്വീറ്റ് ഏറെ ആശങ്കകള്‍ക്കു വഴിവച്ചിരുന്നു. മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്ക പോകുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. ആറു മാസത്തേക്കു സർക്കാരിനു ചെലവിനുള്ള 1.3 ട്രില്യൻ ഡോളറാണ് ഇപ്പോൾ അനുവദിക്കപ്പെട്ടത്.

Leave A Reply

Your email address will not be published.