പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം നയന്‍
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നയന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വിട്ട് പൃഥ്വിരാജ് ഭാര്യ സുപ്രിയയ്ക്കൊപ്പം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് നയന്‍. ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തു വിട്ടിട്ടുണ്ട്. പൃഥ്വി തന്നെയാണ് ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ഹൊറര്‍ മൂഡ് നല്കുന്ന ഫിക്ഷന്‍ ചിത്രമാണ് ഫസ്റ്റ്ലുക്ക് സൂചിപ്പിക്കുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചിത്രമെന്നും പൃഥ്വി കുറിച്ചു.