പെരുങ്കിടവിളയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

0

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെരുങ്കിടവിള ജംഗ്ഷനില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എയ്ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പെരുങ്കിടവിളയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.. കഴിഞ്ഞ ദിവസം, പെരുങ്കിടവിളയിലുണ്ടായ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അതുവഴി വാഹനത്തില്‍ വരികയായിരുന്ന എം.എല്‍.എ യെ തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.