മാ​ര്‍​ട്ടി​ന്‍ വി​സ്കാ​ര പെ​റു​വി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സ്ഥാനമേറ്റു

0

ലി​മ: മാ​ര്‍​ട്ടി​ന്‍ വി​സ്കാ​ര പെ​റു​വി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്‌​ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഇ​പീ​ച്ച്‌മെ​ന്‍റ് ഒ​ഴി​വാ​ക്കാ​ന്‍ ‌പെ​ഡ്രോ പ​ബ്ലോ കു​സി​ന്‍​സ്കി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​ച്ചൊ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സ്കാ​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ് പ്ര​സി​ഡ​ന്‍റും കാ​ന​ഡ​യി​ലെ സ്ഥാ​ന​പ​തി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഞ​ങ്ങ​ള്‍ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കും. സു​താ​ര്യ​ത ഞ​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ന്‍റെ തൂ​ണാ​യി​രി​ക്കു​മെ​ന്നും അ​ധി​കാ​ര​മേ​റ്റ ശേ​ഷം വി​സ്കാ​ര പ​റ​ഞ്ഞു.അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​സി​ന്‍​സ്കി ഇം​പീ​ച്ച്‌മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ നേ​രി​ട്ട​ത്. ബ്ര​സീ​ലി​യ​ന്‍ നി​ര്‍​മാ​ണ ക​ന്പ​നി​യാ​യ ഓ​ഡ്ബ്രെ​റ്റി​മാ​യു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടി​ലാ​ണ് കു​സി​ന്‍​സ്കി​ക്ക് നേ​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. ഇ​തോ​ടെ രാ​ജി​വ​ച്ചൊ​ഴി​യാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന കു​സി​ന്‍​സ്കി​ക്ക് മേ​ല്‍ സ​മ്മ​ര്‍​ദ​മേ​റു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.