മരണം വരെ സമരം ചെയ്യുമെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരമെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ നടപ്പിലാക്കുന്നതില്‍ വാഗ്ദാന ലംഘനമാണ് നടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ ബില്‍ നടപ്പാക്കുക, കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ആരംഭിച്ച ഹസാരെയുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാംലീല മൈതാനത്ത് നടക്കുന്ന സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹസാരെയ്ക്കു പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സമരം അട്ടിമറിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.