വി​ചാ​ര​ണ​ക്കാ​യി മുഷാറഫ് ​ പാ​കി​സ്​​താ​നി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന്​ പാ​കി​സ്​​താ​ന്‍

0

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ന്‍ സൈ​നി​ക ഭ​ര​ണാ​ധി​കാ​രി പ​ര്‍​വേ​സ്​ മുഷാറഫ് ​ (74) വി​ചാ​ര​ണ​ക്കാ​യി പ്ര​ത്യേ​ക കോ​ട​തി​ക്കു മു​മ്ബാ​കെ ഹാ​ജ​രാ​കു​ന്ന​തി​ന്​ അ​ടു​ത്ത മാ​സം പാ​കി​സ്​​താ​നി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന്​ പാ​കി​സ്​​താ​ന്‍ അ​വാ​മി ഇ​ത്തി​ഹാ​ദ്​ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 2007ല്‍ ​പാ​കി​സ്​​താ​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ മുഷാറഫി​നെ​തി​രെ രാ​ജ്യ​​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​ത്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കാ​ല​ത്ത്​ നി​ര​വ​ധി ജ​ഡ്​​ജി​മാ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​ക​യും 100ഓളം ജ​ഡ്​​ജി​മാ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ര്‍ ഭു​ട്ടോ വ​ധ​ക്കേ​സി​ലും ഇ​ദ്ദേ​ഹം കു​റ്റാ​രോ​പി​ത​നാ​ണ്. 1999 മു​ത​ല്‍ 2008 വ​രെ​യാ​ണ്​ മുഷാറഫ് ​ പാ​കി​സ്​​താ​നി​ല്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത്.
ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ മുഷാറഫ് ​ പി​ന്നീ​ട്​ മ​ട​ങ്ങി​യി​ട്ടി​ല്ല. നേ​ര​ത്തേ പാ​കി​സ്​​താ​നി​ല്‍ നി​ന്ന്​ പു​റ​ത്തേ​ക്കു​പോ​കു​ന്ന​തി​ന്​ യാ​ത്ര​വി​​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ല്‍ മുഷാറഫി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌​ ഇ​ള​വു ന​ല്‍​കു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.