സന്ധിവേദനയ്ക്ക് പരിഹാരം

0

നമ്മുടെ പറമ്ബുകളിലോ റോഡരികിലോ കാണുന്ന ഒരു സസ്യമാണ് എരിക്ക്. വെളുത്ത പശ വരുന്ന ഒരിനം സസ്യം. ഈ എരിക്കിന്‍റെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ഈ വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിലോ സന്ധിവേദനയുളളിടത്തോ വയ്ക്കുക. ഇത് വേദന പെട്ടെന്നു ശമിപ്പിയ്ക്കാന്‍ സഹായിക്കും.

പുതിനയില മുട്ടുവേദനയും സന്ധിവേദനയുമെല്ലാം മാറാനുള്ള നല്ലൊരു വഴിയാണ്. പുതിനയില തീയില്‍ വാട്ടിയെടുത്ത് മുട്ടില്‍ വയ്ക്കുക. ഇത് അല്‍പസമയം കഴിയുമ്ബോള്‍ മാറ്റാം. ഇതു ദിവസവും പല തവണ ചെയ്യുന്നത് ഗുണം നല്‍കും.

ഉലുവ രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കടുകെണ്ണയും വെളുത്തുള്ളിയും കലര്‍ന്ന മിശ്രിതവും മുട്ടുവേദയില്‍ നിന്നും ഉടനടി പരിഹാരം നല്‍കും. കടുകെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ടു ചൂടാക്കുക. ഇത് മുട്ടില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് ചൂടുവെളളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഇതിനു മുകളിലിടുക. ഇതും അടുപ്പിച്ച്‌ അല്‍പദിവസം ചെയ്യുക.

ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി തുണിയില്‍ കിഴി കെട്ടി എള്ളെണ്ണയില്‍ 10 മിനിറ്റു നേരം വയ്ക്കുക. പിന്നീട് ഇതെടുത്ത് മുട്ടില്‍ വയ്ക്കാം. ഇതും മുട്ടുവേദനയില്‍ നിന്നും സംരക്ഷണം നല്‍കും.

Leave A Reply

Your email address will not be published.