സഹ നിര്‍മ്മാതാവായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

0

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയത്തിനോടൊപ്പം സിനിമ നിര്‍മാണത്തിലേക്കും കടക്കുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം ധര്‍മജന്‍ ബോള്‍ഗാട്ടിയും, വിഷ്ണു ഉണ്ണികൃഷ്ണനുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവായിട്ടാണ്‌ ധര്‍മജന്‍ എത്തുന്നത്. ഷാജി കൈലാസ്, എകെ സാജന്‍, ദീപന്‍ എന്നിവരുടെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള എആര്‍ ബിനുരാജ് സ്വതന്ത്ര സംവിധായകനാകുന്ന ഈ സിനിമക്ക് ഇതുവരെ പേരിട്ടിട്ടില്ല.
ചിത്രത്തിന്‍റെ പൂജ പാലക്കാട് വച്ച്‌ നടന്നു. ആദിത്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയഗോപാലാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.
ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ ഇന്ദ്രന്‍സും ചിത്രത്തിലെ പ്രധാന ടെക്‌നീഷ്യന്മാരും ചേര്‍ന്ന് ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു. നടി മഞ്ജു പിള്ളയാണ് സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ഫസ്റ്റ് ക്ലാപടിച്ചു. ജോണ്‍ കുടിയാന്മലയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയായി നാല് പുതുമുഖ നായികമാരാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രന്‍സ്, മഞ്ജുപിള്ള, ബിജുക്കുട്ടന്‍ എന്നിവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave A Reply

Your email address will not be published.