സ്പെയിന് ജര്‍മ്മനി പോരാട്ടം സമനിലയില്‍ അവസാനിച്ചു
സ്പെയിനും ജര്‍മ്മനിയും ഏറ്റുമുട്ടിയ ആവേശ മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ട് ഗോള്‍കീപ്പര്‍മാരും തിളങ്ങിയ മത്സരത്തില്‍ ഇരുടീമുകളും ഒരോ ഗോള്‍വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ലോക ചാമ്ബ്യന്മാരെ സ്പെയിന് വിറപ്പിച്ചു. ഇനിയേസ്റ്റയുടെ അളന്നുമുറിച്ച പാസ് ആദ്യ ടച്ചിലെടുത്ത ഇടംകാലന്‍ ഷോട്ടിലൂടെ റോഡ്രിഗോ മൊറിനൊ വലയില്‍ എത്തിക്കുക ആയിരുന്നു. പക്ഷെ ആ ലീഡ് ആദ്യ പകുതി അവസാനിക്കും മുമ്ബ് തന്നെ ജര്‍മ്മനി ഇല്ലാതെയാക്കി. 35ആം മിനുട്ടില്‍ മുള്ളറാണ് സമനില ഗോള്‍ നേടിയത്. ബോക്സിന് പുറത്ത് നിന്നെടുത്ത ഷോട്ട് ഡി ഹിയയെ കീഴടക്കുക ആയിരുന്നു. ഇനി ബ്രസീലിമായാണ് ജെര്‍മന്‍ നിരയുടെ അടുത്ത മത്സരം.