സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ളി​​ല്‍ കേ​​ര​​ള​​ത്തി​​ന് തു​​ട​​ര്‍​​ച്ച​​യാ​​യ ര​​ണ്ടാം ജയം

0

കോ​​ല്‍​​ക്ക​​ത്ത: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ളി​​ല്‍ തു​​ട​​ര്‍​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും കേ​​ര​​ള​​ത്തി​​ന്‍റെ ഗോ​​ളാ​​റാ​​ട്ടം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ച​​ണ്ഡി​​ഗ​​ഡി​​നെ 5-1നു ​​ത​​ക​​ര്‍​​ത്തെ​​റി​​ഞ്ഞ കേ​​ര​​ളം ഇ​​ന്ന​​ലെ മ​​ണി​​പ്പു​​രി​​നെ 6-0നു ​​ഗോ​​ളി​​ല്‍ മു​​ക്കി. ഗോ​​ള്‍ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ക​​ണ്ണ​​ഞ്ചി​​പ്പി​​ക്കും ഗോ​​ള​​ടി​​മേ​​ളം അ​​ര​​ങ്ങേ​​റി​​യ​​ത്. കേ​​ര​​ള​​ത്തി​​നാ​​യി ജി​​തി​​ന്‍ ഗോ​​പാ​​ല​​ന്‍ ഇ​​ര​​ട്ട ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ര്‍​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ കേ​​ര​​ളം സെ​​മി​​യി​​ലേ​​ക്കു​​ള്ള ആ​​ദ്യ ചു​വ​ടു​വ​ച്ചു. ഗ്രൂ​​പ്പ് എ​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ മ​​ഹാ​​രാ​​ഷ്‌​ട്ര 2-1​ന് ​ച​​ണ്ഡി​​ഗ​​ഡി​​നെ കീ​​ഴ​​ട​​ക്കി സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ര്‍​​ത്തി.

Leave A Reply

Your email address will not be published.