ഹോണ്ടയുടെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ WRV എഡ്ജ് പുറത്തിറക്കി

0

ഹോണ്ടയുടെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ WRV എഡ്ജ് കമ്ബനി പുറത്തിറക്കി. പെട്രോള്‍ എഡ്ജിന് 8.01 ലക്ഷം രൂപയും ഡീസല്‍ എഡ്ജിന് 9.01 ലക്ഷം രൂപയുമാണ് WRVഎഡ്ജ് എഡിഷന്‍റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്‌പി കരുത്തും 4800 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 100 ബിഎച്ച്‌പി കരുത്തും പകരും. പെട്രോളില്‍ 5 സ്പീഡ് മാനുവലും ഡീസലില്‍ 6 സ്പീഡ് മാനുവലുമാണ് ഗിയര്‍ബോക്‌സുമാണ്. 5 സ്‌പോക്ക് 16 ഇഞ്ച് അലോയി വീല്‍, പുതിയ ബംബര്‍ ഗാര്‍ഡ്, ടെയില്‍ഗേറ്റ് സ്‌പോയിലര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ മിററിനൊപ്പമുള്ള റിയര്‍ വ്യൂ ക്യാമറ ഡിസ്‌പ്ലേയും WRV എഡ്ജിലുണ്ട്.

Leave A Reply

Your email address will not be published.