കാലിത്തീറ്റ കുംഭകോണക്കേസിലെ കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ആര്.ജെ.ഡി
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസിലെ സി.ബി.ഐ. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ആര്.ജെ.ഡി. വ്യക്തമാക്കി. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 19 പേര് കേസില്‍ കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച കോടതി പ്രഖ്യാപിച്ചിരുന്നു. ബിഹാന്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ്മിശ്ര ഉള്‍പ്പെടെ 12പേരെ കേസില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു ലാലുവിന്റെ അഭിഭാഷകന് പ്രഭാത്കുമാര്‍ പറഞ്ഞു.
അതേസമയം, ലാലുപ്രസാദ് യാദവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, പിന്നീടാണ് 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ലാലുവിന് ശിക്ഷയെന്നു സ്ഥിരീകരിച്ചത്. ഏഴു വര്‍ഷം വീതം തുടര്‍ച്ചയായി രണ്ടു തവണ ശിക്ഷ അനുഭവിക്കമെന്നാണു വിധിയിലുള്ളത്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വീണ്ടും ഒന്നര വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടിവരും.