പ്രതിഫലം വെട്ടിക്കുറച്ച് സൂര്യ

0

സൂര്യ പ്രതിഫലം വെട്ടിക്കുറച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയും താരങ്ങളും ഉള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു താരം തന്‍റെ തീരുമാനം അറിയിച്ചത്. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് താരം തന്‍റെ തീരുമാനം വ്യക്തമാക്കി മുന്നോട്ട് വന്നത്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് സൂര്യ. ഏകദേശം 12 കോടിയോളം രൂപയാണ് സൂര്യ പ്രതിഫലമായി വാങ്ങുന്നത്. ഇത് കൂടാതെ താരത്തിനൊപ്പമുള്ള അസിസ്റ്റന്‍സിന് വേറെ പ്രതിഫലവും നല്‍കാറുണ്ട്. എന്നാല്‍ പ്രതിഫലം വെട്ടിക്കുറച്ചുള്ള താരത്തിന്‍റെ തീരുമാനം മറ്റു താരങ്ങള്‍ക്കും മാതൃകയാണ്.

Leave A Reply

Your email address will not be published.