ബെ​യ്ജിം​ഗി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

0

ബെ​യ്ജിം​ഗ്: ബെ​യ്ജിം​ഗി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ചു ചൈ​ന ന​ല്‍​കു​ന്ന നാ​ലു ത​ല​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ത്തി​ല്‍ ഏ​റ്റ​വും രൂ​ക്ഷ​മാ​യ​തി​നു തൊ​ട്ടു താ​ഴെ​യു​ള്ള മു​ന്ന​റി​യി​പ്പാ​ണി​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ​യാ​യി​രി​ക്കും ഈ ​മു​ന്ന​റി​യി​പ്പ് നി​ല​നി​ല്‍​ക്കു​ക.
2013ലാ​ണ് അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പി​നാ​യി നാ​ലു ത​ല​ത്തി​ലു​ള്ള ‘ക​ള​ര്‍ കോ​ഡ്’ സം​വി​ധാ​നം ചൈ​ന ത​യാ​റാ​ക്കി​യ​ത്. മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ തു​ട​ര്‍​ച്ച​യാ​യി പു​ക​മ​ഞ്ഞു​ണ്ടാ​യാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും മൂ​ന്നു ദി​വ​സം വ​രെ പു​ക​മ​ഞ്ഞ് നി​ല​നി​ല്‍​ക്കു​മ്ബോ​ള്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും ന​ല്‍​കും. ര​ണ്ടു ദി​വ​സ​മാ​ണെ​ങ്കി​ല്‍ യെ​ലോ അ​ല​ര്‍​ടും ഒ​രു ദി​വ​സ​മാ​ണെ​ങ്കി​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ടു​മാ​ണു ന​ല്‍​കു​ക.
ബെ​യ്ജിം​ഗ്, ടി​യാ​ജി​ന്‍, ഹെ​ബേ എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ധ്യ​മേ​ഖ​ല​ക​ളി​ലാ​ണ് പു​ക​മ​ഞ്ഞ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര നി​ര​ക്ക് (എ​ക്യൂ​ഐ) 300 വ​രെ ഉ​യ​രു​മെ​ന്ന് ചൈ​ന ദേ​ശീ​യ എ​ന്‍​വ​യോ​ണ്മെ​ന്‍റ​ല്‍ മോ​ണി​റ്റ​റി​ങ് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്ക് അ​ധി​കൃ​ത​ര്‍ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.