വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു

0

തകഴി : ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുപി സ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. തകഴി കുന്നുമ്മ ശനിയാഴ്ച പകല്‍ രണ്ടോടെ വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയ അധ്യാപകന്‍ മുറിയ്ക്കകം തൂത്തുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ച്‌ കട്ടിലില്‍ ഇരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കരഞ്ഞുകൊണ്ട് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ അമ്ബലപ്പുഴ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റുചെയ്തത്. 11 വര്‍ഷമായി യുപി സ്കൂളില്‍ അധ്യാപകനായി ജോലി നോക്കുന്ന ഇയാള്‍ കുട്ടിയുടെ ഇളയ സഹോദരിയെ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. ഈ പരിചയമാണ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ കാരണം. ഇയാളുടെ സഹോദരന്‍ താമസിക്കുന്നത് പെണ്‍കുട്ടിയുടെ വീടിനടുത്താണ്. ചിറയില്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞിന്‍റെ മകന്‍ നിസാം (41) ആണ് താന്‍ നേരത്തെ യുപി സ്കൂളില്‍ പഠിപ്പിച്ച വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അമ്ബലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.

Leave A Reply

Your email address will not be published.