അറുപത് റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

0

വാഷിംഗ്‌ടണ്‍: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും നേരെ ബ്രിട്ടനിലുണ്ടായ അജ്ഞാത വിഷ ആക്രമണത്തിന് പിന്നാലെ റഷ്യയ്ക്കെതിരെ കടുത്ത നടപടിയുമായി യു.എസിലെ ട്രംപ് ഭരണകൂടവും രംഗത്തെത്തി. ഇതിന്‍റെ ഭാഗമായി അറുപത് റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. കൂടാതെ റഷ്യയുടെ സീറ്റില്‍ കോണ്‍സുലേറ്റ് അടച്ച്‌ പൂട്ടാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
പുറത്താക്കിയ 60 റഷ്യക്കാരും നയതന്ത്രജ്ഞരെന്ന വ്യാജേന അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരന്‍മാരായിരുന്നെന്നും ട്രംപ് ഭരണകൂടം ആരോപിച്ചു. പുറത്താക്കിയ അറുപത് പേര്‍ക്കും രാജ്യം വിടാന്‍ 7 ദിവസം നല്‍കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗി സ്ക്രിപാലിനെയും മകളെയും വിഷം ഉപയോഗിച്ച്‌ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും മോസ്കോയും തമ്മില്‍ നയതന്ത്ര യുദ്ധം തുടരവെയാണ് യു.എസ് നടപടി.
അതിനിടെ, 14 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ 30 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ നേരത്തെ തന്നെ പുറത്താക്കിയിരുന്നു. ചാരവൃത്തി ആരോപിച്ച്‌ ബ്രിട്ടീഷ് നയന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കി.

Leave A Reply

Your email address will not be published.