എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന്‍റെ സര്‍വീസ് റദ്ദാക്കി

0

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബജറ്റ് കാരിയര്‍ വിമാനമായ എ-320 നിയോ വിമാനത്തിന്‍റെ സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനമാണ് റദ്ദാക്കിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് എന്‍ജിന്റെ ഓയില്‍ ചിപ്പില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. പൈലറ്റുമാര്‍ ഈ വിവരം അറിയിച്ചതിനു ശേഷം അധികൃതര്‍ പരിശോധിക്കുകയും തുടര്‍ന്ന് സര്‍വീസ് റദ്ദാക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.