നസ്‌റിയ നിര്‍മ്മാതാവാകുന്നു

0

അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി നസ്‌റിയയും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം വാഗമണ്ണില്‍ തുടങ്ങും. ഐശ്വര്യ രാജേഷാണ് നായികയാരുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിസിനൊപ്പം ചേര്‍ന്നാണ് നസ്‌റിയ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്‍റെ സെറ്റിലാണ് ഫഹദുള്ളത്. ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. ട്രാന്‍സിന്‍റെ നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇരുവരും പുതിയ ചിത്രത്തിലേക്ക് നീങ്ങും. അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ഫഹദ് ഫാസില്‍ ട്രാന്‍സിന്‍റെ അവസാന ഷെഡ്യൂളിലേക്ക് കടക്കുക.

Leave A Reply

Your email address will not be published.