ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. പരീക്ഷയ്‌ക്കായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്സാപ്പിലൂടെ പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കയ്‌ക്കും പരിഹാരമായി. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ സ്ഥിരീകരണം വന്ന സ്ഥിതിയ്‌ക്ക് പരീക്ഷ മാറ്റിവയ്‌ക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.