ഫുട്‌ബോള്‍ മത്സരത്തിനിടെ ക്രൊയേഷ്യന്‍ താരത്തിന് ദാരുണാന്ത്യം

0

ഫുട്‌ബോള്‍ മത്സരത്തിനിടെ ക്രൊയേഷ്യന്‍ താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യന്‍ മൂന്നാം ഡിവിഷന്‍ ലീഗിലെ മര്‍സോണിയയുടെ താരമായ ബ്രൂണോ ബോബനാണ് മത്സരത്തിനിടെ പന്ത് നെഞ്ചിലിടിച്ച്‌ മരിച്ചത്. മത്സരത്തിന്‍റെ 15ാം മിനുട്ടില്‍ സ്ലാവോനിയെ പൊസെഗെ താരം അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. പന്ത് നെഞ്ചില്‍ തട്ടി കുറച്ച്‌ സമയത്തിനകം തന്നെ ബ്രൂണോ ബോധംകെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് രണ്ട് ടീമിലെയും താരങ്ങള്‍ ശുശ്രൂഷിക്കാനോടിയെത്തുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്‌തെങ്കിലും ബ്രൂണോ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗ്രാഡ്‌സ്‌കി സ്‌റ്റേഡിയോണ്‍ ഉസ് സാവു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അപകടം. ലീഗിലെ ടോപ്പ് സ്‌കോറര്‍ കൂടിയായ 25 കാരന്‍ താരത്തിന് അടിയന്തിര പരിചരണം നല്‍കിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave A Reply

Your email address will not be published.