മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന മോഹന്‍ലാല്‍ വിഷുവിന്
മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ റിലിസിങ് തിയതി പ്രഖ്യാപിച്ചു. ചിത്രം വിഷുവിന് തീയേറ്ററിലെത്തുമെന്ന് നടന് ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് എത്തുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനങ്ങള്‍: മനു മഞ്ജിത്ത്